ഭൂമിയെക്കരുതി ഒരു മണിക്കൂര്‍ വിളക്കണക്കാം; ഇന്ന് 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂര്‍

ഭൂമിയെ കരുതി ഒരു മണിക്കൂര്‍ വിളക്കണക്കാം.ഭൗമ മണിക്കൂറില്‍ പങ്കാളിയാകാം. ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെയാണ് ഭൂസംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്ന് രാജ്യത്ത് വിളക്കുകള്‍ അണക്കുക. ഭൗമ മണിക്കൂരിന്റെ ഭാഗമായി എല്ലാവരും ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ അനാവശ്യ വിളക്കുകള്‍ അണക്കണമെന്ന ആഹ്വാനമുണ്ട്.

അത്യാവശ്യമില്ലാത്ത വിളക്കുകളും മറ്റ് ഇലക്ട്രോണിക്കുപകരണങ്ങളും ഈ സമയത്ത് ഓഫ് ചെയ്ത് ഇതില്‍ പങ്കാളുകളാകണം.നാളേക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്.

അപകടകരമായ വികിരണങ്ങള്‍ തടയാനും പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്‍രെ ശ്രമത്തെ ഭൗമ മണിക്കൂര്‍ ആചാരണം പിന്തുണയ്ക്കുന്നതായും ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണമെന്നും ഗവര്‍ണര്‍ പി സദാശിവം ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News