ആശയുടെ മരണത്തിന് കാരണം കാഞ്ഞങ്ങാട് ദീപ ആശുപത്രിയിലെ ഡോക്ടര്‍മാര്‍; ഗര്‍ഭിണിയെ പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത് ‘ഇതെല്ലാം രോഗിയുടെ വെറും അഭിനയം’

കാഞ്ഞങ്ങാട്: ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കാഞ്ഞങ്ങാട് സ്വദേശിനി ആശയുടെ മരണത്തെതുടര്‍ന്ന് ബന്ധു ആശുപത്രിക്കെതിരെ ഫേസ്ബുക്കിലിട്ട കുറിപ്പും ചര്‍ച്ചയാകുന്നു.

മാര്‍ച്ച് 17നാണ് കാഞ്ഞങ്ങാട് ദീപ ഹോസ്പിറ്റലില്‍ ആശയെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം രോഗിക്ക് യാതൊരു വിധത്തിലുള്ള കുഴപ്പമില്ലെന്നും അഭിനയം മാത്രമാണെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. എന്നാല്‍ അവശത വര്‍ദ്ധിച്ചപ്പോള്‍ ബന്ധുക്കള്‍ വീണ്ടും ഡോക്ടറെ സമീപിച്ചു.

എന്നാല്‍ അപ്പോഴും ഡോക്ടറുടെ മറുപടി ഇതു തന്നെയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ പരിശോധനയ്ക്ക് ശേഷമാണ് വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചെന്നും ബോഡി മുഴുവന്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചെന്നും രോഗി രക്ഷപ്പെടാന്‍ ഒരു ശതമാനം സാധ്യത മാത്രമെയുള്ളുവെന്നും അറിയുന്നത്.

സംഭവത്തെക്കുറിച്ച് ആശയുടെ ബന്ധുമായ മനീഷ് തമ്പാന്‍ പറയുന്നത് ഇങ്ങനെ:

ഞങ്ങള്‍ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാര്‍ എന്ന് സ്വയം കരുതുന്ന ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം ഞങ്ങള്‍ക്ക് നഷ്ടമായത്…എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്…

ആശേച്ചി ഞങ്ങള്‍ക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമില്ല… കൂടെ പിറന്ന പെങ്ങള്‍, ഏട്ടത്തി ‘അമ്മ, ബെസ്‌ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്..

ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങള്‍ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാര്‍ത്തിക് (കണ്ണന്‍) ന്റെ പെറ്റമ്മയെ ആണ്….

ഒന്ന് മനസിലാക്കുക

നിര്‍ത്താതെയുള്ള ചര്‍ധിയും, ക്ഷീണവും കാരണം നാല് മാസം ഗര്‍ഭിണിയായിരുന്ന ആശ യെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നു.

ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോള്‍ ഡോക്ടര്‍ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങള്‍ കൂട്ട് നിക്കരുതെന്ന്.

രോഗിയുടെ ദയനീയമായുള്ള കരച്ചില്‍ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്‌സിനെയും ഡോക്റ്റര്‍ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും പുഛിച് തള്ളുകമാത്രമാണ് ചെയ്തത്.

രോഗിയുടെ അവസ്ഥയെ എല്ലാ അര്‍ത്ഥത്തിലും ഡോക്ടര്‍ വേണ്ട വിധത്തില്‍ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കള്‍ക്ക് മനസിലായപ്പോള്‍,18.3.2018 വൈകുന്നേരം ബന്ധുക്കള്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.

അവിടെയുള്ള ഡോക്ടര്‍മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങള്‍ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവന്‍ ഇന്‍ഫെക്‌ഷെന്‍ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാന്‍ ഒരു ശദമാനമേ ചാന്‍സുള്ളൂ എന്നും പറയുന്നു.

ഗര്‍ഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ, അല്ലങ്കില്‍ അത് തിരിച്ചറിയാനോ ഗര്‍ഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകള്‍ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച് രണ്ട് ജീവന്‍ കൊണ്ട് പന്താടി.

ഭൂ മാഫിയയുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന ?? *വാസു ഡോക്ടറെയും,രൂപ പൈ യെയും* പോലുള്ളവര്‍ക്ക് ഇത് മനസിലാക്കണമെന്നില്ല…

നിങ്ങളുടെ മേല്‍ വിശ്വാസം അര്‍പ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ദൈവ തുല്യനാണ്..ആ വിശ്വാസം ആണ് തകര്‍ന്നടിഞ്ഞത്..

പണത്തിനോടുള്ള ആര്‍ത്തി മൂത്ത് നിങ്ങള്‍ കാട്ടികൂട്ടുന്ന ഈ ചെയ്തികള്‍ക്ക് എല്ലാറ്റിനും മുകളില്‍ പരമ കാരുണികനായ സര്‍വ്വ ശക്തന്റെ മുന്നില്‍ മറുപടി പറയേണ്ട ഒരു ദിനം വരും…..

*ആ കാലം വിദൂരമല്ല..*

*ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോമില്‍ ചികിത്സ തേടി പോകരുത്.*

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News