ബ്ലാസ്റ്റേഴ്‌സിന് ഇത് ദുരന്തകാലം; ആരാധകര്‍ നിരാശയില്‍; ഈ പ്രമുഖതാരവും ടീം വിട്ടു; ഇനി പഴയ ‘ആശാനൊപ്പം’

കൊച്ചി: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനോളം ആരാധക പിന്തുണയുളള മറ്റൊരു ടീമില്ലെന്നു തന്നെപറയാം. ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയുണ്ടെങ്കില്‍ അവിടെ മഞ്ഞപ്പടയിളകും. ആരാധകരുടെ അകമഴിഞ്ഞ ഈ പിന്തുണയാണ് ടീമിന്റെ ഊര്‍ജം.

കപ്പടിക്കാനും കലിപ്പടക്കാനും കഴിഞ്ഞ തവണത്തെ കടം തീര്‍ക്കാനുമായി എത്തിയ ടീമിന് ഇത്തവണ പക്ഷേ സെമി പോലും കാണാതെ പുറത്തേയ്ക്ക് പോകാനായിരുന്നു വിധി. ആറാം സ്ഥാനക്കാരായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം ആരാധക നെഞ്ചില്‍ കനലു കോരിയിട്ടായിരുന്നു.

ടീമിന്റെ മോശം പ്രകടനത്തിനൊപ്പം , ആരാധകരെ നിരാശയിലാക്കിയ മറ്റൊരു കാര്യം ടീമിന്റെ നെടും തൂണുകളായ കളിക്കാരുടെ കൊഴിഞ്ഞു പോക്കായിരുന്നു. പ്രമുഖതാരങ്ങളുടെ കൊഴിഞ്ഞു പോക്ക് ടീമിനെ ചെറുതൊന്നുമല്ല നിരാശയിലാക്കുന്നത്.

ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാമെല്ലാമായ ഗോളിയും ടീം വിടുകയാണ്. ജംഷഡ്പൂര്‍ എഫ് സിയാണ് സുഭാഷിഷ് റോയിയെ സ്വന്തമാക്കിയത്. ക്ലമ്പുമായുളള കരാറില്‍ താരം ഒപ്പുവെച്ചു. സൂപ്പര്‍കപ്പ് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും റോയ് ജംഷഡ്പൂരിന്റെ ഭാഗമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News