ധോണിക്കും കാര്‍ത്തികിനും വെല്ലുവിളി; 20 പന്തില്‍ 14 സിക്‌സറുകളുമായി സാഹയുടെ അത്ഭുതബാറ്റിംഗ്; ലോകക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വിക്കറ്റ് കീപ്പര്‍ ആരെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ അനിശ്ചിതത്വം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഗംഭീര പ്രകടനത്തിലൂടെ നിദാഹസ് ട്രോഫി സമ്മാനിച്ച ദിനേഷ് കാര്‍ത്തിക് ധോണിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

ഇപ്പോഴിതാ ലോകക്രിക്കറ്റിനെ തന്നെ ഞെട്ടിക്കുന്ന പ്രകടനവുമായി വൃദ്ധിമാന്‍ സാഹയും അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്.കേവലം 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് സാഹ അടിച്ച് കൂട്ടിയത്.

ജെസി മുഖര്‍ജി ട്രോഫിക്കായി നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ ക്ലബിനുവേണ്ടിയാണ് സാഹ അത്ഭുതപ്രകടനം പുറത്തെടുത്തത്. ബിഎന്‍ആര്‍ റിക്രേട്ടേഷന്‍ ക്ലബായിരുന്നു സാഹയുടെ ഇര.

ആദ്യ ബാറ്റ്‌ചെയ്ത ബിഎന്‍ആര്‍ റിക്രേട്ടേഷന്‍ ക്ലബ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സ് നേടിയപ്പോള്‍ കേവലം ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സാഹയുടം കൂട്ടരും വിജയം നേടി.

20 പന്തില്‍ നാല് ഫോറും 14 സിക്‌സുമാണ് സാഹ അടിച്ചുകൂട്ടിയത്. ഒരു ഔദ്യോഗിക മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും സാഹയുടെ പേരിലായി.
510 സ്‌ട്രൈക്ക് റേറ്റമായാണ് സാഹ തകര്‍ത്താടിയത്. നേരത്തെ 2014 ഐപിഎല്ലില്‍ 55 പന്തില്‍ 115 റണ്‍സ് അടിച്ചെടുത്ത് സാഹ വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇക്കുറി ഐപിഎല്ലില്‍ പോരാട്ടം പൊടിപൊടിക്കുമെന്നതിന്റെ സൂചന കൂടിയാണ് താരം നല്‍കിയത്. സണ്‍റൈസസ് ഹൈദരാബാദ് താരമാണ് വൃദ്ധിമാന്‍ സാഹ.

റിപ്പോര്‍ട്ട് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel