കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണം; ജേക്കബ് തോമസ് സുപ്രീം കോടതിയിൽ

ദില്ലി: കേരള ഹൈക്കോടതി തനിക്കെതിരെ ആരംഭിച്ച ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചു.

താൻ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് ഹർജിയിൽ പറഞ്ഞു .

നേരത്തെ രണ്ടു ജഡ്ജിമാർക്കെതിരെ നടത്തിയ മോശം പരാമര്ശങ്ങളിൽ ഹൈക്കോടതി സ്വമേധയാ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടി തുടങ്ങിയിരുന്നു.

കേസിൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ സഹായിക്കണമെന്നും ഉത്തരവിൽ കോടതി വ്യതമാക്കി.
ഏപ്രിൽ രണ്ടിന് ജേക്കബ് തോമസിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News