കാലാവസ്ഥ പ്രവചനവുമായി കെസിഎ; ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിനം വേണ്ട; വിചിത്രവാദവുമായി കെസിഎ സെക്രട്ടറി; പ്രതിഷേധവുമായി ക്രിക്കറ്റ് പ്രേമികള്‍

നവംബറിലെ ഇന്ത്യ – വെസ്റ്റിൻഡീസ് മത്സരം നടക്കാനുള്ള സാധ്യത മങ്ങി. നവംബറിൽ കേരളത്തിൽ തുലാവർഷം തുടങ്ങുമെന്നും അതിനാൽ ഈ മത്സരത്തിന് പകരം ജനുവരിയിലെ ഒരു മത്സരം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് KCA, BCClയ്ക്ക് കത്തു നൽകും. ഇന്ന് കോട്ടയത്തു ചേർന്ന KCA ജനറൽ ബോഡിയോഗത്തിനേറെതാണ് തീരുമാനം.

കേരളത്തിന് അനുവദിച്ച ഏകദിന മത്സരം തിരുവനന്തപുരത്ത് നടത്താന്‍ കെ സി എവാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചതായി സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചു. നവംബര്‍ മാസത്തില്‍ മഴക്ക് സാദ്ധ്യതയുള്ളതിനാല്‍ നിലവില്‍ അനുവദിച്ച മത്സരം മറ്റൊരു സംസ്ഥാനത്തിന് നല്‍കി ജനുവരിയില്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യാ പര്യടനത്തിലെ ഒരു മത്സരം കേരളത്തിന് അനുവദിക്കണമെന്ന നിര്‍ദ്ദേശം ജനറല്‍ ബോഡിയില്‍ ഉയര്‍ന്നു.

കഴിഞ്ഞ നവംബറില്‍ നടന്ന ടി20 മത്സര സമയത്തും മഴയായിരുന്നു. ഇ്തിന്റെ സ്ാദ്ധ്യതകള്‍ ആരായാന്‍ ബിസിസിഐക്ക് കത്തെഴുതും. മാത്രമല്ല അടുത്ത മത്സരം ഏതാണെങ്കിലും തിരുവനന്തപുരം തന്നെയായിരിക്കും വേദി.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ കുറവാണെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.കെസിഎ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാനും കുമരകത്ത് ചേർന്ന കെസിഎ വാർഷിക ജനറൽ ബോഡിയിൽ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel