2011 ല്‍ നിരാഹാരത്തിന് കൂടെനിന്ന മോദിയും കൂട്ടരും എല്ലാം മറന്നു; 43 കത്തുകളയടച്ചിട്ടും മോദിക്ക് മറുപടിയില്ല; മരണം വരെ സമരമെന്ന് അണ്ണാഹസാരെ

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള അണ്ണാ ഹസാരെയുടെ നിരാഹാര സമരം തുടരുന്നു. 2011ല്‍ നിരാഹാര സമരം നടത്തിയപ്പോള്‍ കൂടെ നിന്ന ബിജെപി ഭരണത്തില്‍ കയറിയപ്പോള്‍ ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

ലോക്പാല്‍ നിയമം രൂപീകരിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കുക എന്നീ ആവശ്യങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ഹസാരെ വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള നിരാഹാര സമരം വിജയം കാണുന്നത് വരെ തുടരുമെന്ന് ഹസാരെ പറഞ്ഞു.

2011 ല്‍ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്നാവിശ്യപ്പെട്ട് ഇതേ രാം ലീല മൈതാനിയില്‍ നിരാഹാര സമരം കിടക്കുമ്പോള്‍ പൂര്‍ണ്ണ പിന്തുണയുമായി വന്ന ബിജെപി ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ ജനദ്രോഹ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി.

2011 ല്‍ ഉന്നയിച്ച പോലെ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം ഈ നിരാഹാര സമരത്തിലും ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് 43 കത്തുകള്‍ പ്രധാനമന്ത്രിയക്ക് അയച്ചുവെന്നും എന്നാല്‍ ഒരു കത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും ഹസാരെ പറഞ്ഞു.

സര്‍ക്കാരിനെതിരെ ആക്രമം നടത്താനാണ് മോദി സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതെന്നും അതിനായാണ് തനിക്ക് ചുറ്റും ഇത്രയും പൊലീസിനെ നിര്‍ത്തിയിരിക്കുന്നതെന്നും ഹസാരെ ആരോപിച്ചു.

ലോക്പാലിനു പുറമെ കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനായുള്ള സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവനായി നടപ്പാക്കണമെന്നും സമരത്തില്‍ ആവശ്യപ്പെട്ടുന്നുണ്ട്.ഇന്ത്യയിലെ കര്‍ഷകരുടെ ജീവിത സാഹചര്യം മോശമായതിനെ തുടര്‍ന്ന് പ്രതിഷേധത്തില്‍ കൂടുതലും അണിനിരക്കുന്നത് കര്‍ഷകരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News