ഫേസ്ബുക്ക് മാത്രമല്ല ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്; മോദിയുടെ സ്വന്തം ആപ്പും ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോഡി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌‌സണാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആന്‍ഡേഴ്‌‌സണ്‍ ടിറ്ററില്‍ പുറത്ത് വിട്ട ട്വീറ്റുകളിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്.

നരേന്ദ്ര മോഡി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന വ്യക്തിയുടെ വ്യക്തി വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com. എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍. ചോര്‍ത്തപ്പെട്ട ഡിവൈസ് വിവരങ്ങളില്‍ ഒപ്പറേറ്റിങ് സോഫ്‌റ്റ്‌വെയര്‍, നെറ്റ്‌വര്‍ക്ക് ടൈപ്പ്, ആരാണ് സേവനദാതാവ് എന്നിവയും വ്യക്തി വിവരങ്ങളില്‍ ഇ – മെയില്‍ അഡ്രസ്, ഫോട്ടോ, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് ആന്‍ഡേഴ്‌‌‌സണ്‍ പറയുന്നു.

ഒരു ആപ്പ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവര്‍ ടാപ്പ്. വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്.

മൊബൈല്‍ ഡെവലപ്പ്മെന്റ് ലോകത്തിന് അനലറ്റിക്‌സ് സംവിധാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആന്‍ഡേഴ്‌‌‌സണ്‍ പറയുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോക്താക്കളുടെ സമ്മതം ആവശ്യമാണ്.

അതിന്റെ പരസ്യലംഘനമാണ് നടക്കുന്നത്. മാത്രവുമല്ല ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിന്റെ നിബന്ധനകള്‍ക്ക് എതിരാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആപ്പിലെ വിവരങ്ങളും ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട് ആന്‍ഡേഴ്‌‌‌സണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News