കേരള സര്‍വകലാശാല യുവജനോത്സവം: മാര്‍ ഇവാനിയോസിന് കിരീടം

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് 185 പോയിന്റോടെ കലാകിരീടം നേടി.ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ സരുണ്‍ രവീന്ദ്രനെ കലാപ്രതിഭയായും മാന്‍ഇവാനിയോസ് കോളജിലെ എം. രേഷ്മയെ കലാതിലകമായും തെരഞ്ഞെടുത്തു.ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആദ്യ ഫലപ്രഖ്യാപനത്തിന് വിരുദ്ധമായി അപ്പീല്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് കുച്ചിപ്പൊടി, കഥാപ്രസഗ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരെ മാറ്റി നിശ്ചയിച്ചാണ് കലാതിലകത്തെ പ്രഖ്യാപിച്ചത്.

കഥാപ്രസംഗത്തില്‍ ഗ്രിഗോറിയോസ് കൊളേജിലെ മെറിനും, കുച്ചിപ്പൊടിയില്‍ ക്രൈസ്റ്റ് നഗര്‍ കൊളേജിലെ ദിവ്യ വിജയനും പകരം മാര്‍ഇവാനിയോഴ്‌സ് കൊളേജിലെ മഹാലക്ഷ്മി അപ്പീലിലൂടെ ഒന്നാമതെത്തി.

ഒന്നാം സ്ഥാനം നഷ്ടമായ മെറിനും ദിവ്യയും പരാതി നല്‍കിയതോടെ അപ്പീല്‍ കമ്മിറ്റി തീരുമാനം മരവിപ്പിച്ചു. മികച്ച പ്രകടനം കാഴ്ച വെച്ച മഹാലക്ഷമിയുടെ പോയിന്റ് 22ല്‍ നിന്നും 15 ആയി കുറഞ്ഞതോടെ മാര്‍ ഇവാനിയോഴ്‌സ് കൊളേജിലെ തന്നെ രേഷ്മ കലാതിലകമായി.ചേര്‍ത്തല സെന്റ്‌മൈക്കിള്‍ കൊളേജിലെ സരുണ്‍ രവീന്ദ്രനാണ് കലാപ്രതിഭ.

185 പോയിന്റുമായാണ് മാര്‍ഇവാനിയോഴ്‌സ് കൊളേജ് ചാമ്പ്യന്‍സ് പട്ടം നിലനിര്‍ത്തിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളേജ് രണ്ടാം സ്ഥാനത്തും, വിമണ്‍സ് കൊളേജ് മൂന്നാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനം സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News