ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മഹാനടി തിയേറ്ററിലേക്ക്.
ചിത്രത്തിന്റെ ഡബ്ബിംഗ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയാണ് ഡബ്ബിംഗിന് വേണ്ടി ഡയലോഗുകള്‍ ഉറക്കമിളച്ചിരുന്നു പഠിക്കുന്ന ചിത്രങ്ങള്‍ ദുല്‍ഖര്‍ പുറത്തുവിട്ടത്.
പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. തെലുങ്കില്‍ ആദ്യമായി ചെയ്യുന്ന ഡബ്ബിംഗിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇതാദ്യമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്.
നാഗ് അശ്വിന്‍ ആണ് മഹാനടിയുടെ സംവിധാനം. ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മെയ് 9നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
തമിഴ്-തെലുങ്ക് -കന്നഡ ഭാഷകളില്‍ ഒരുമിച്ചു റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ജെമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ താര റാണി സാവിത്രിയുടെ ജീവിതമാണ് മഹാനടിയുടെ പ്രമേയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here