ഓപ്പറേഷന്‍ 136; തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ മാധ്യമങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണവും ഹിന്ദുത്വ അജണ്ടയും; കോടികള്‍ ഒ‍ഴുക്കി മോദിയും കൂട്ടരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

2019 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വാര്‍ത്താ മാധ്യമങ്ങളെ ചാക്കിലാക്കി ബിജെപി. മാധ്യമങ്ങളില്‍ കൂടി വര്‍ഗീയ ധ്രുവീകരണം നടത്തുകയും ഹിന്ദുത്വ അജണ്ട വളര്‍ത്തുകയുമാണ് ചെയ്യുന്നത്. ഇതിനായി 5 കോടി മുതല്‍ 60 കോടി രൂപവരെയാണ് മാധ്യങ്ങള്‍ക്ക് നല്‍കുന്നത്. ഓപ്പറേഷന്‍ 136 എന്ന പേരില്‍ ചില മാധ്യമ പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

നാലു വര്‍ഷത്തെ മോദി ഭരണം ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടാക്കിയതോടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഇതു മറികടക്കുന്നത് ലക്ഷ്യം വെച്ചാണ് മാധ്യമങ്ങളില്‍ കൂടി വര്‍ഗീയ ധ്രുവീകരണം നടത്തുകയും ഹിന്ദുത്വ അജണ്ട വളര്‍ത്തുകയും ചെയ്യാനുമുള്ള ബിജെപിയുടെ നീക്കം.

ആദ്യ പടിയായി മൂന്നുമാസം മൃദു ഹിന്ദുത്വം നിറഞ്ഞ പരിപാടികള്‍ പ്രക്ഷേപണം ചെയ്യും. പിന്നീട് മോഹന്‍ ഭാഗവത്, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരുടെ വര്‍ഗ്ഗീയ വാദങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി 5 കോടി മുതല്‍ 60 കോടി രൂപവരെയാണ് മാധ്യങ്ങള്‍ക്ക് നല്‍കുന്നത്.

ദൃശ്യ-സമൂഹ മാധ്യമങ്ങള്‍, പത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഓപ്പറേഷന്‍ 136 എന്ന പേരില്‍ ചില മാധ്യമ പ്രവര്‍ത്തകരാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. തെരഞ്ഞെടുപ്പു സമയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ പേര് മാധ്യമങ്ങളിലൂടെ അപമാനിക്കുകയാണ് പതിവ്.

ഇതില്‍ പ്രധാനമായും കോണ്‍ഗ്രസ്, എസ് പി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളെയാണ് ലക്ഷ്യം വെക്കുന്നത്. ഈ പ്രവണത ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ നാലാം തൂണായ മാധ്യമങ്ങളെ വിലക്കു വാങ്ങുകയാണ് ബിജെപി സര്‍ക്കാര്‍. അധികാര ദുര്‍വിനിയോഗത്തിലൂടെ പണം സമ്പാദിക്കുകയും അത് മാധ്യമങ്ങളെ വിലക്ക് വാങ്ങാന്‍ ഉപയോഗിക്കുകയുമാണ് ബിജെപി സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News