ആകാശ് അംബാനിയുടെ വിവാഹ നിശ്ചയത്തിനിടെ കത്രീന താരമായത് ഇങ്ങനെ

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയത്തിന്‍റെ ആഘോഷ ചടങ്ങാണ് രംഗം. പങ്കെടുക്കുന്നവർ പ്രശസ്തരും കോടീശ്വരും. കൂട്ടത്തിൽ ശ്രദ്ധ നേടണമെങ്കിൽ അൽപ്പം വെത്യസ്തമായേ തീരു. അങ്ങനെയാണ് നടി കത്രീന കൈഫ് ആഘോഷചടങ്ങിൽ ശ്രദ്ധ നേടാൻ വിലകൂടിയ വസ്ത്രം തെരഞ്ഞെടുത്തത്.

സംഗതി പാളിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഘോഷത്തിൽ പങ്കെടുത്തവരിൽ കത്രീനയുടെ സാനിദ്ധ്യം ശ്രദ്ധേയമായി. കണ്ടാൽ വളരെ സിമ്പിൾ എന്ന് തോന്നുമെങ്കിലും കത്രീന ധരിച്ച വസ്ത്രത്തിന്‍റെ വിലകേട്ടാൽ ആരാധകർ ഞെട്ടും. 3248 യുഎസ് ഡോളർ (ഏകദേശം 2,10,583 രൂപ) ആയിരുന്നു കത്രീനയുടെ വസ്ത്രത്തിന്റെ വില.

ലൂയിസ ബെക്കാറിയ ബ്രാൻഡ് ആയിരുന്നു കത്രീന ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുളള മിഡിയും ഷീർ ബട്ടർഫ്ലൈ സ്ലീവ്സും ഒപ്പം മുത്തുകൾ പതിച്ച ബെൽറ്റുമായിരുന്നു കത്രീനയുടെ വേഷം.

ശനിയാഴ്ച ഗോവയില്‍ വച്ചാണ് ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നത്. പിന്നീട് മുംബെയിലെ വസതിയിലായിരുന്നു പ്രമുഖർ പങ്കെടുത്ത ആഘോഷ പരിപാടികൾ .

പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകൾ ശ്ലോക മേത്തയാണ് ആകാശിന്‍റെ വധു. ഇരുവരുടേയും വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം.

ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്.നേരത്തെ ആകാശ് അംബാനിയുടെ കാമുകിയെന്ന പേരില്‍ കത്രീന വാർത്തകളിൽ ഇടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News