ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം; അന്ന് മാപ്പുപറഞ്ഞ സുക്കര്‍ബര്‍ഗ് ഇപ്പോള്‍ ചെയ്യുന്നത് ഇതാണ്

ലണ്ടൻ: ഫെയ്സ്ബുക്ക് വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് ബ്രിട്ടീഷ് പാർലമെന്ററി സമിതി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകില്ല. പകരം തന്റെ മുതിർന്ന എക്സിക്യൂട്ടീവുകളിൽ ഒരാളെ അയക്കുമെന്ന് സുക്കർബർഗ് അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനവിധിയെ സ്വാധീനിക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കൺസൾട്ടിങ് ഏജൻസിക്ക് ഫെയ്സ്ബുക്ക് വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം.

സംഭവത്തിൽ സുക്കർബർഗ് മാപ്പ് ചോദിച്ചിരുന്നു. മാപ്പ് ചോദിച്ചുകൊണ്ടുള്ള പരസ്യങ്ങൾ ബ്രിട്ടീഷ്, അമേരിക്കൻ പത്രങ്ങളിൽ ഞായറാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News