ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം നയിക്കുന്ന സുരേഷ് കീ‍ഴാറ്റൂരിന്‍റെ പരിസ്ഥിതി സ്നേഹം ഇതാണ്; സ്വന്തം വീട്ടിലേക്കുള്ള റോഡിനായി 300 മീറ്റര്‍ വയല്‍ നികത്തിയപ്പോള്‍ കൈയ്യടിച്ചു; തെളിവുകള്‍ പുറത്ത്

കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിലേക്കുള്ള റോഡ് നിർമ്മിച്ചത് വയലിൽ മണ്ണിട്ട് നികത്തി. കീഴാറ്റൂർ വയലിന്റെ മാധ്യത്തിലൂടെ രണ്ടര മീറ്റർ ഉയരത്തിൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമിച്ചത്.

ആ സമയത്ത് വയൽ നികത്തിയപ്പോൾ പിന്തുണച്ച സുരേഷിന്റെ ഇപ്പോഴത്തെ പരിസ്ഥിതി സ്നേഹം കാപട്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പ്ലാത്തോട്ടം മുതൽ കീഴാറ്റൂർ വായനശാല വരെയുള്ള മുന്നൂറു മീറ്റർ റോഡ് നിർമിച്ചത് പൂർണമായും വയലിൽ മണ്ണിട്ട് നികത്തിയാണ്. ഇപ്പോൾ ബൈപാസ്സ് വിരുദ്ധ സമരക്കാർ ഉയർത്തിക്കാട്ടുന്ന കീഴാറ്റൂർ വയലിന്റെ മധ്യത്തിലൂടെയാണ് ഈ റോഡ് നിർമിച്ചിരിക്കുന്നത്.

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും ബന്ധുക്കളുമാണ് ഈ റോഡിന്റെ പ്രധാന ഗുണഭോക്താക്കൾ.സ്വന്തം വീട്ടിലേക്കുള്ള റോഡ് നിർമിക്കുമ്പോൾ പരിസ്ഥിതി സ്നേഹം മറന്ന സുരേഷിന്റെ ഇപ്പോഴത്തെ സമരം കാപട്യമാണെന്നു നാട്ടുകാർ പറയുന്നത്.

വയൽ നികത്തി ബെപ്പാസ് നിർമിച്ചാലുണ്ടാകുന്ന കൃഷി നാശവും പരിസ്ഥിതി പ്രശ്നങ്ങളും ഉയർത്തിയാണ് സുരേഷ് കീഴാറ്റൂറിന്റെ നേതൃത്വത്തിൽ ബെപ്പാസ് വിരുദ്ധ സമരം.

എന്നാൽ മൂന്ന് വർഷം മുൻപ് വയലിൽ മണ്ണിട്ട് നികത്തി വീടിനു മുന്നിലൂടെ റോഡ് നിർമിക്കാൻ സുരേഷും കുടുംബവും പൂർണ പിന്തുണ നൽകി. ബെപ്പാസ് വിരുദ്ധ സമരത്തിന്റെ കാപട്യങ്ങൾ ഒന്നൊന്നായി പുറത്തു വരുന്ന ഘട്ടത്തിലാണ് സുരേഷ് കീഴറ്റോറിന്റെ കപട പരിസ്ഥിതി വാദം നാട്ടുകാർ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here