മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ഗാനചിത്രീകരണം അതിരപ്പിള്ളിയില്‍ പുരോഗമിക്കുകയാണ്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനായി വലിയ ഒരു സംഘമാണ് അതിരപ്പിള്ളിയില്‍ ഇപ്പോള്‍ ഉള്ളത്.

ഫാന്റസിയും ഐതിഹ്യവും ഒക്കെ കൂടി കലര്‍ന്ന കഥാപാത്രമാണ് ഒടിയന്‍. മഞ്ജുവാണ് ചിത്രത്തില്‍ നായികവേഷം കൈകാര്യം ചെയ്യുന്നത്. പ്രകാശ് രാജ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു.

എന്തായാലും, ഒടിയന്റെയും തേങ്കുറിശിയുടെയും കഥ കേള്‍ക്കാനും കാലത്തെ അതിജീവിച്ച മായാജാലം കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍.