ജെ സി ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. വൈകിയാണെങ്കിലും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചലചിത്രമേഘലയിൽ തനിക്കുണ്ടായിരുന്ന അയിത്തം തിരിച്ചറിഞ്ഞ് അംഗീകരിച്ചതിന് സർക്കാരിനോട് നന്ദിയുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

സിനിമാമേഖലയിലെ നാൽപ്പത് വർഷത്തെ പ്രയത്നമാണ് സംസ്ഥാന സർക്കാർ ചലചിത്രമേഖലക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ ജെ സി ഡാനീയേൽ അവാർഡ് ലഭിക്കാൻ തന്നെ അർഹനാക്കിയത്. സിനിമാമേഘലയിൽ തന്നെ ആരും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ വളരെ വൈകിയാണെങ്കിലും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചലചിത്രമേഖലയിൽ തനിക്കുണ്ടായിരുന്ന അയിത്തം തിരിച്ചറിഞ്ഞ് തന്നെ അംഗീകരിച്ചതിന് സർക്കാരിനോട് നന്ദിയുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പിയെന്ന സിനാമാക്കാരുടെ സ്വന്തം തമ്പി സാർ. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 25 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News