യോഗിയുടെ യുപിയിലെ ക്രൂരത; കണ്ണീരോടെയേ ഈ ദൃശ്യം കാണാന്‍ കഴിയൂ; പിതാവിന്റെ മൃതദേഹം ചുമക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍

ദാനാ മാഞ്ചിയെ ആരും മറന്നിട്ടുണ്ടാവില്ല. ഭാര്യയുടെ മൃതദേഹം സംസ്‌കാരിക്കാനായി സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കിലോമീറ്ററോളം ചുമന്ന് കൊണ്ടു പോയ നിസാഹായനായ ഗ്രാമീണന്‍,മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തു വന്നതോടെ ലോകം ഇന്ത്യയില്‍ സാധാരണക്കാരന്റെ ഗതികേട് അറിഞ്ഞു.

നാടിനാകെ മാനക്കേടായ സംഭവത്തിന് ശേഷം ഇത്തരത്തില്‍ ഒരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും അതേ സംഭവം വീണ്ടും അതേ രീതിയില്‍ തന്നെ ആവര്‍ത്തിക്കപ്പെട്ടു.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ ബാരബങ്കി നഗരത്തില്‍ നിന്നാണ് നിസ്സാഹായതയുടെ നേര്‍ചിത്രം പുറത്തുവന്നത്. സ്വന്തം പിതാവിന്റെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ ചുമന്നുകൊണ്ട് മക്കളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മക്കളില്‍ ഒരാള്‍ ശാരീരികമായി വൈകല്യം നേരിടുന്നയാളാണ്, ഇയാളാണ് സൈക്കിള്‍ ഓടിക്കുന്നത്.

മാന്‍ഷറാം എന്ന വ്യക്തിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ രാജ്കുമാര്‍, മഞ്ജു എന്നിവരാണ് മൃതദേഹം എട്ട് കിലോമീറ്ററോളം റിക്ഷയില്‍ ചുമന്നത്. ത്രിവേദ്ഗഞ്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റരില്‍ വെച്ചാണ് മാന്‍ഷറാം മരിക്കുന്നത്. എന്നാല്‍ മൃതദേഹം കൊണ്ടു പോകുന്നതിന് അധികൃതര്‍ ആംബുലന്‍സ് നിഷേധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News