ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ‘മരണമില്ലാത്ത’ നാടിനെക്കുറിച്ചറിയാം

മരണത്തിന് പ്രവേശനമില്ലാത്ത ശ്മശാനങ്ങളില്ലാത്ത നാട് അതാണ്. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ പക്ഷേ ഇത് സത്യമാണ് അത്തരത്തില്‍ ഒരു പ്രദേശം ഈ ഭൂമി ഗോളത്തില്‍ ഉണ്ട്.

നോര്‍വയിലെ ലാങ്യെര്‍ബൈന്‍ എന്ന ദ്വീപാണ് സ്ഥലം, വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇതാണ് സത്യം. ഇവിടെ ആര്‍ക്കും മരണമില്ല. ഈ ഗ്രാമത്തില്‍ മരണം നിരോധിച്ചിരിക്കുകയാണ്.

്‌ജോണ്‍ ലോങ്യെര്‍ എന്ന അമേരിക്കക്കാരനാണ് നോര്‍വയിലെ ഈ ദ്വീപ് കണ്ടെത്തുന്നത്. 1906ല്‍ 500 തൊഴിലാളികളുമായി അദ്ദേഹം അന്ന് ഇവിടെയൊരു ഖനി തുറന്നു.

അന്ന് ജോലിക്കായി എത്തിയ ആളുകളില്‍ ചിലര്‍ പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ഇതൊരു ഗ്രാമമായി വളരുകയും ചെയ്തു. 2000ലധികം ആളുകള്‍ താമസിക്കുന്ന ഇവിടെ ഒരു ശ്മശാനമേയുള്ളു.

എന്നാല്‍ 70 വര്‍ഷം മുമ്പ് ഇവിടെ മൃതദേഹം അടക്കം ചെയ്യുന്നത് അവസാനിപ്പിച്ചു. ഈ പ്രദേശത്തെ കനത്ത തണുപ്പുകാരണം അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങള്‍ അഴുകുന്നില്ല എന്നതായിരുന്നു കാരണം. ഇക്കാരണത്താല്‍ മരണാസന്ന നിലയിലെത്തിയ ആളുകളെ സമീപത്തുള്ള മറ്റ് ഗ്രമാങ്ങളിലേക്ക് കൊണ്ടു പോകും.

മരിച്ച ശേഷമാണെങ്കില്‍ സംസ്‌കാരത്തിനായി മറ്റ് ഗ്രാമങ്ങളിലേക്ക് കൊണ്ടു പോകും. ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News