ഹോണ്ടയുടെ കോംപാക്റ്റ് എസ് യു വി ഡബ്ല്യു ആര്‍വി വില്‍പ്പനയില്‍ ഞെട്ടിക്കുന്നു

വില്‍പ്പനയില്‍ തരംഗം തീര്‍ത്ത് ഹോണ്ടയുടെ കോംപാക്റ്റ് എസ്.യു.വി ഡബ്ല്യു.ആര്‍വി. ഇതുവരെ വില്‍പ്പന 50,000 യൂണിറ്റുകള്‍ കടന്നുവെന്നാണ് കണക്കുകള്‍. 2017 മാര്‍ച്ചില്‍ പുറത്തിറക്കിയ ജാപ്പനീസ് കമ്പനിയായ ഹോണ്ടയുടെ എസ്.യു.വിയായ ഡബ്ല്യു.ആര്‍വി ഒരു വര്‍ഷത്തിനുള്ളിലാണ് ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഡീസല്‍ പതിപ്പില്‍ അഞ്ച് സ്പീഡും പെട്രോള്‍ പതിപ്പില്‍ ആറു സ്പീഡുമുള്ള മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് ഇതിന്റെ പ്രത്യേകത. ഡിസ്‌ക് ബ്രേക്കുകളോടു കൂടിയ മുന്‍വീലുകളും ഡ്രം ബ്രേക്കുമുള്ള പിന്‍വീലുകളും ഉള്‍പ്പെടുന്ന അലോയ് വീലുകളും മറ്റൊരു പ്രത്യേകതയാണ്.

7.78 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയാണ് ദില്ലിയിലെ എക്‌സ് ഷോറൂം വില. 2017 മാര്‍ച്ചില്‍ ഇന്ത്യയില്‍ പുറത്തിറക്കിയ കോംപാക്റ്റ് എസ്.യു.വി ഡബ്ല്യു.ആര്‍വിയാണ് കഴിഞ്ഞ 12 മാസത്തെ കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 28 ശതമാനവുമെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അവകാശപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News