ഇന്ന് മുതല്‍ മദ്യവില കൂടും; വിവരങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പുതുക്കിയ നികുതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വില കൂടും. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന നികുതി 125 ശതമാനമുള്ളത് 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

നിലവില്‍ 135 ശതമാനം വില്‍പ്പനനികുതിയുള്ള 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. ബിയറിന്റെ നികുതി 100 ശതമാനമായി ഉയരും. അതേ സമയം വിദേശ നിര്‍മിത വിദേശ മദ്യത്തിനു നികുതി കുറച്ചിട്ടുണ്ട്.

വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപ മുതല്‍ 40 രൂപ വരെ വില വര്‍ധിക്കും. വിദേശ മദ്യ 4500 രൂപയ്ക്കു ബവ്റിജസ് കോര്‍പറേഷന്‍ വഴി വില്‍ക്കാന്‍ സാധിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ഇതേ മദ്യം ഇറക്കുമതി ചെയ്തു പെഗ് റേറ്റില്‍ നല്‍കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here