പാവപ്പെട്ടവന്‍റെ കീശകീറും; റെക്കോര്‍ഡ് ഭേദിച്ച് ഡീസല്‍ വില

സംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിൽ. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു.19 പൈസ കൂടി 70 രൂപ 8 പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി 77രൂപ 67 പൈസയിലുമെത്തി.

സംസ്ഥാനത്ത് ഡീസല്‍ വില സർവ്വകാല റെക്കോർഡാണ് ഭേദിച്ചിരിക്കുന്നത്. ഡീസലിന്‍റെ വില ഇതാദ്യമായി കേരളത്തിൽ 70 രൂപയായി ഉയർന്നു. 70രൂപ 8പൈസയാണ് തിരുവനന്തപുരം നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. ഇന്നലെ 69 രൂപ 89 പൈസയായിരുന്നു. 19പൈസ കൂടിയാണ് 70 എന്ന റെക്കോർഡിലെക്ക് ഡീസൽ വിലഎത്തിയത്. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള അന്തരം ഏഴുരൂപയായി കുറഞ്ഞു. സാധാരക്കാരന് ഇരുട്ടടിയാണ് നിരക്ക് വർധനവെന്ന് ജനങ്ങൾ പറയുന്നു

കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 69 രൂപ 23 പൈസയായി . കൊച്ചിയില്‍ ലിറ്ററിന് 68 രൂപ 96 പൈസയാണ് ഇന്നത്തെ ഡീസല്‍ വില. മാര്‍ച്ച് മാസത്തിലുടനീളം ദിനംപ്രതി 15 പൈസ മുതൽ 25 പൈസ വരെ ഇന്ധനവില വര്‍ധിച്ചു പോന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നും നിരക്ക് ഉയർന്നിരിക്കുന്നത്. ഇൗ മാസം 15 വരെ ഇത് തുടരുമെന്നാണ് വിവിരം. പെട്രോൾ നിരക്കിലും വർധനവ് വന്നിട്ടുണ്ട്. തലസ്ഥാനത്ത് പെട്രോളിന് 18 പൈസ കൂടി ഇന്ന് 77രൂപ 67 പൈസയായി. കൊച്ചിയിൽ 76 രൂപ 48 പൈസയും കോഴിക്കോട് 76 രൂപ 33പൈസയുമാണ് പെട്രോൾ വില.

മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയിലാണ് ഇന്ധന വില കൂടുതൽ. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചര്‍ജ് കൂടുതലായതാണ് ഇവിടെ ഇന്ധന വില ഉയരാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News