വടകര മോര്‍ഫിംഗ് കേസ്: സ്റ്റുഡിയോ ഉടമകളെ അറസ്റ്റ് ചെയ്തു

വടകര മോര്‍ഫിംഗ് കേസില്‍ പിടിയിലായ സ്റ്റുഡിയോ ഉടമകളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സദയം സ്റ്റുഡിയോ ഉടമകളായ സതീഷ്, ദിനേശ് എന്നിവരെ അന്വേഷണസംഘം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ കുണ്ടുതോട് വെച്ചാണ് പിടികൂടിയത്. ഒളിവില്‍ കഴിയുന്ന സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷിനായുളള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്നും ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ദൃശ്യങ്ങള്‍ വെട്ടിമാറ്റി അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിച്ച കേസിലാണ് സ്റ്റുഡിയോ ഉടമകള്‍ പിടിയിലായത്. കേസെടുത്ത ശേഷം ഒളിവില്‍ കഴിയുകയായിരുന്ന സതീഷ്, ദിനേശ് എന്നിവരെ കുണ്ടുതോടുളള ഇവരുടെ ബന്ധുവീട്ടില്‍ വെച്ച്് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രധാന പ്രതി സ്റ്റുഡിയോ ജീവനക്കാരന്‍ ബിബീഷ് ഒളിവിലാണ്, ബിബീഷിന്റെ വഴിവിട്ട് പ്രവൃത്തികള്‍ക്ക് ഇവര്‍ കൂട്ടുനിന്നതായി തെളിഞ്ഞിട്ടുണ്ട. ബിബീഷിനായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി് വടകര റൂറല്‍ എസ് പി പുഷ്‌ക്കരന്‍ അറിയിച്ചു

പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുളള നീക്കത്തിലായിരുന്നു അന്വേഷണസംഘം. 6 പേരുടെ ഫോട്ടകള്‍ മോര്‍ഫ് ചെയ്തെന്ന് പോലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട. പിടിയിലായവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഇതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.

വടകര വനിതാ സെല്‍ സി ഐ ഭാനുമതിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി നേതൃത്വത്തില്‍ നാളെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട. മോര്‍ഫിംഗ് നടത്തിയ സംഭവം വിദഗ്ധസംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News