തൊഴിലിടങ്ങള്‍ നിശ്ചലമായി; കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെയുള്ള പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം.സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നതോടെ തൊഴിലിടങ്ങള്‍ നിശ്ചലമായി.

തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ 24 മണിക്കൂര്‍ നീളുന്ന പണിമുടക്കില്‍ അണിചേര്‍ന്നത്.

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ-തൊഴിലാളി ദ്രോഹനയത്തിനെതിരെ CITU,AITUC,INTUC,STU,UTUC തുടങ്ങിയ 10 ലധികം ദേശീയ-സംസ്ഥാന തൊഴിലാളി സംഘടനകളാണ് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്.ഞായറാഴ്ച രാത്രി 12 ന് ആരംഭിച്ച പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കാളികളായതോടെ സമസ്ഥമേഖലയുടെയും പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുകയായിരുന്നു.

സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നതോടെ സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ നിശ്ചലമായി.തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ 24 മണിക്കൂര്‍ നീളുന്ന പണിമുടക്കില്‍ അണിചേര്‍ന്നത്.

പണിമുടക്കിന്റെ ഭാഗമായി കെഎസ്ആര്‍ടിസി,സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല.ഇരു ചക്രവാഹനങ്ങളും ചുരുക്കം ചില സ്വാകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലോടുന്നത്. മലബാര്‍ മേഖലയിലെ ജില്ലകളില്‍ പണിമുടക്ക് പൂര്‍ണ്ണമാണ്.

കടകമ്പോളങ്ങള്‍ ഇവിടങ്ങളിലും അടഞ്ഞ് കിടന്നു.ഓട്ടോ-ടാക്‌സി മേഖല നിശ്ചലമാണ്.മദ്ധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും പൊതുയാത്രാവാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. വ്യാപാരികളും പണിമുടക്കില്‍ കടകളടച്ച് പങ്കെടുക്കുകയാണ്.

തിരുവനന്തപുരത്ത് റെയില്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ക്കും RCC,മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുള്ള രോഗികള്‍ക്കും പൊലീസ് വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും തുണയായി.പണിമുടക്കിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രാജ്ഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

INTUC,AITUC തുടങ്ങിയ സംഘടനകളുടെ നേതാക്കളും പങ്കാളികളായ മാര്‍ച്ച് CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഫാക്ടറികളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ജീവനക്കാര്‍ പണിമുടക്കിലാണ്.ബാങ്ക് ഉള്‍പ്പെടെയുള്ളവയെയും പണിമുടക്ക് ബാധിച്ചു.

പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് ബിഎംഎസ് പ്രഖ്യാപിച്ചെങ്കിലും തൊഴില്‍ ചെയ്യാന്‍ യൂണിയനിലെ തൊഴിലാളികള്‍ എത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here