സൗദിയില്‍ പുതുപ്പിറവി; ചരിത്ര തീരുമാനം; സ്വാതന്ത്ര്യം ആഘോഷമാക്കി സ്ത്രീകള്‍

സൗദി അറേബ്യ മാറ്റത്തിന്റെ പാതയിലാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം അനുവദിച്ചും ഫുട്ബോള്‍ കാണാനായി ഗാലറിയില്‍ കയറാന്‍ അനുവദിച്ചും ഡ്രൈവിങ് നിരോധനം എടുത്ത് മാറ്റിയും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടു വരികയാണ് സൗദി.

സൗദിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് സ്ത്രീകള്‍ക്കു വേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്് ഗവര്‍ണ്‍മെന്റ്. ജിദ്ദയില്‍ സ്ത്രീകള്‍ക്ക് പോപ് മ്യൂസിക് കണ്‍സര്‍ട്ടിനായി അനുവാദം നല്‍കിയതാണ് പുതിയ തീരുമാനം. നിരവധി സ്ത്രീകളാണ് പരിപാടി കണ്ട് ആസ്വദിക്കാനും സ്വാതന്ത്ര്യം
ആഘോഷിക്കാനും എത്തിയത്. സ്ത്രീകള്‍ സെല്‍ഫിയെടുത്തും ആവേശത്തില്‍ ജയ് വിളിച്ചും സ്വാതന്ത്ര്യം ആഘോഷിച്ചു.


പുരുഷനൊപ്പം ഇരിക്കാനോ നൃത്തം ചെയ്യാനോ വിലക്ക് തുടര്‍ന്നെങ്കിലും ഇതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷമാക്കിയിരിക്കുകയാണ്
്സൗദി സ്ത്രീകള്‍.

ഈജിപ്ഷ്യന്‍ പോപ്പ്‌സെന്‍സേഷനായ ടാമെര്‍ ഹോസ്‌നിയാണ് മ്യൂസിക്ക് കണ്‍സേര്‍ട്ട് നടത്തിയിരിക്കുന്നത്. 6000 പേര്‍ പരിപാടിക്കെത്തിയിരുന്നു.
പരിപാടിക്കെത്തുന്ന സ്ത്രീകളും പുരുഷന്മാരും അരീനയുടെ വ്യത്യസ്ത ഇടങ്ങളില്‍ വെവ്വേറെ ഇരിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു.

സൗദിയിലെ തിളക്കമുള്ള ഈ ചരിത്ര മുഹുര്‍ത്തത്തിന്റെ ഫോട്ടോ ലോകത്തിന് കാട്ടിക്കൊടുത്ത് പരിപാടിക്കെത്തിയ കാഴ്ചക്കാര്‍ മൊബൈല്‍ ലൈറ്റുകള്‍ തെളിച്ചു.

മുഹമ്മദ് ബ ിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സൗദി ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നീക്കങ്ങള്‍ സൗദിയില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി നിരവധി തൂരുമാനങ്ങളാണ് സ്ത്രീകള്‍ക്ക് വേണ്ടി നടപ്പിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News