യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; അക്രമം നടത്തിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട നിലയില്‍; ദൃശ്യങ്ങള്‍ പുറത്ത്

അ​മേ​രി​ക്ക​യെ ഞെട്ടിച്ച സംഭവമാണ് യൂ ​ട്യൂ​ബ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യത്. വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ യുട്യൂബ് ആസ്ഥാനത്തുണ്ടായ  വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​വും ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക സ​മ​യം പ​ക​ല്‍ 12.45നാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

1,700 ജീ​വ​ന​ക്കാ​രാ​ണ് യു​ട്യൂ​ബ് ആ​സ്ഥാ​ന​ത്ത് ജോ​ലി​ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News