ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ലാവയുടെ ഇസഡ് 91; വിലക്കുറവില്‍ മികച്ച സവിശേഷതകള്‍

ലാവ Z91 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. 9,999 രൂപയാണ് സ്മാര്‍ട്ട്‌ഫോണിന്‍റെ വില. ഏപ്രില്‍ രണ്ടാം പകുതിയോടെ ഇന്ത്യയിലെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും വില്പനയാരംഭിക്കും.

രണ്ട് വര്‍ഷത്തെ വാറണ്ടിയും എയര്‍ടെല്ലില്‍ നിന്നുള്ള 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഈ സ്മാര്‍ട്ട്‌ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്.

5.7 ഇഞ്ച് ഡിസ്‌പ്ലെയോടുകൂടിയ ഫോണിന് 3ജിബി റാം, 32ജിബി സ്റ്റോറേജും നല്‍കിയിട്ടുണ്ട്. മീഡിയടെക് പ്രോസസര്‍ MTK 6739 ലാണ് ഫോണിന്റെ പ്രവര്‍ത്തനം.

13MP റിയര്‍ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. 3000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News