തമിഴ്‌നാട് നാളെ നിശ്ചലമാകും; ബന്ദ് പ്രഖ്യാപിച്ച് ഡിഎംകെ

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ തമിഴ്‌നാട്ടില്‍ ബന്ദ് പ്രഖ്യാപിച്ച് ഡിഎംകെ.

ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, എംഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും രംഗത്തെത്തി. തമിഴ്‌നാട്ടിലെ കര്‍ഷകസംഘങ്ങളും വ്യാപാരികളും ബന്ദിന് പിന്തുണ അറിയിച്ചു.

ബന്ദിന് പിന്തുണയേറിയതോടെ ബസ് സര്‍വീസ് നടത്തില്ലെന്ന് കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗ നിലപാട് കൈക്കൊള്ളുകയാണെന്ന് വിവിധ കക്ഷികള്‍ ആരോപിച്ചു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ നേതൃത്വത്തില്‍ ചെന്നൈ ചെപ്പോക്കില്‍ നിരാഹാരസമരം നടത്തി.

മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, മന്ത്രി ഡി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപവാസസമരം. ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈ, തിരുവാരൂര്‍, മധുര എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു.

വിവിധ വിദ്യാര്‍ഥി സംഘടനകളും തമിഴ് അനുകൂല സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. പലയിടത്തും നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. പ്രതിഷേധം കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel