രഞ്ജിത്ത് മഹേശ്വരിയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി എസി മൊയ്തീന്‍

രഞ്ജിത്ത് മഹേശ്വരിയുടെ ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍. രഞ്ജിത്ത് മഹേശ്വരിയുടെ കോട്ടയം ചാന്നാനിക്കാട്ടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചതാണിത്. മാര്‍ച്ച് ഏഴിന് പാട്യാലയിലെ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് മത്സരത്തിനിടെ ട്രാക്കില്‍ വീണാണ് രഞ്ജിത്ത് മഹേശ്വരിക്ക് പരിക്കേറ്റത്.

പിന്നീട് കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷം ഈ റെയില്‍വെതാരം കോട്ടായം ചാന്നാനിക്കാട്ട് വീട്ടില്‍ വിശ്രമത്തിലാണ്. ഫിസിയോതെറാപ്പിയുള്‍പ്പടെയുള്ള മെച്ചമായ തുടര്‍ചികിത്സ ലഭിച്ചാല്‍ മാത്രമെ ഇനി രഞ്ജിത്തിന് ട്രാക്കില്‍ മടങ്ങിയെത്താനാകു.

ഇതിനകം തന്നെ മൂന്നുലക്ഷത്തോളം രൂപ ചെലവായി. തുടര്‍ന്നുള്ള ചികിത്സയും മറ്റും നടത്താനുള്ള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കായിക മന്ത്രി അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ രഞ്ജിത്ത് മഹേശ്വരിയെ സന്ദര്‍ശിച്ച ശേഷം സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍.

കായിക മന്ത്രി എസി മൊയ്ദിന് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കായിക മന്ത്രി രഞ്ജിത്തിന്റെ വീട്ടിലെത്തിയത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനും കഴിഞ്ഞ ദിവസം രഞ്ജിത്തിന്റെ വീട്ടിലെത്തി ചികിത്സാ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News