പത്മരാജന്‍ സിനിമകളോട് കമ്പം മൂത്ത് സംവിധാനമോഹം; തിളങ്ങുക അഭിനയത്തിലാവുമെന്ന് തിരിച്ചറിഞ്ഞ് വില്ലനായി വെള്ളിത്തിരയില്‍

തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കൊല്ലം അജിത് അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിലെയും ജീവിതത്തിലെയും നിരവധി അനുഭവങ്ങള്‍ അജിത് തുറന്നു പറഞ്ഞത് കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലൂടെയായിരുന്നു.

കഴിവുണ്ടായിട്ടും എത്തേണ്ട സ്ഥാനത്ത് എത്താന്‍ കഴിയാതിരുന്ന കലാകാരനാണ് കൊല്ലം അജിത്ത്. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന പത്മനാഭന്റെയും സരസ്വതിയുടെയും മകനായി ജനിച്ച അജിത്, പത്മരാജന്‍ സിനിമകളോട് കമ്പം മൂത്താണ് 1980ല്‍ പത്മരാജന്റെ പക്കലേക്ക് സംവിധാനം പഠിക്കാന്‍ ചെന്നത്.

സംവിധായകനെക്കാള്‍ അജിത് തിളങ്ങുക അഭിനയത്തിലാവും എന്ന് തിരിച്ചറിഞ്ഞ പത്മരാജന്‍ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിലൂടെ വില്ലനായി അജിതിനെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു.

മലയാള സിനിമയിലെ പ്രധാന വില്ലന്‍ മുഖങ്ങളില്‍ ഒന്നായി അജിത് മാറി. അഞ്ഞൂറില്‍ പരം സിനിമകളില്‍ അഭിനയിച്ചു.

ഏറെയും വില്ലന്‍ വേഷങ്ങള്‍. 2012ല്‍ പുറത്തിറങ്ങിയ ‘ഇവന്‍ അര്‍ധനാരി’യിലാണ് ഒടുവില്‍ അഭിനയിച്ചത്. അഭിനയജീവിതത്തിന്റെ മുപ്പതാം വര്‍ഷം കോളിങ് ബെല്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി.

അതിനെക്കുറിച്ച് അജിത് കൈരളി ടിവി ജെബി ജംഗ്ഷനില്‍ പറയുന്നതിങ്ങനെ; ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയിട്ട് പിന്നീട് വിളിക്കാതിരുന്നിട്ടുണ്ട്.

സിനിമയില്‍ എത്തേണ്ട സ്ഥാനത്ത് എത്താന്‍ കഴിയാതിരുന്നതിന്റെ വേദനയും വില്ലന്‍ വേഷക്കാരെ പൊതുവേദികളില്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നുള്ള പരാതിയും അജിത് ജെബി ജംഗ്ഷനിലൂടെ പങ്കുവെച്ചു.

മൂന്നു പതിറ്റാണ്ടോളം മലയാളത്തിന്റെ മുന്‍നിര താരങ്ങള്‍ക്കൊപ്പം തിളങ്ങിനിന്ന കൊല്ലത്തിന്റെ പ്രതിഭയ്ക്ക് കൈരളി ടിവിയുടെ പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News