അപകടമുണ്ടായാല്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം; വാഹനങ്ങളില്‍ സ്മാര്‍ട്ട് നമ്പര്‍പ്ലേറ്റുകള്‍

റോഡപകടങ്ങളും അതുവ‍ഴിയുള്ള മരണവും ദിനം പ്രതി വര്‍ധിക്കുകയാണ്. പലപ്പോ‍ഴും അപകടമുണ്ടായവരെ രക്ഷിക്കാന്‍ ശ്രമിക്കാത്തതാണ് ദുരന്തം വര്‍ധിപ്പിക്കുന്നത്. ഇതിനൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് യുഎഇ റോഡ്‌ ട്രാവല്‍ അതോറിറ്റി.

അപകടമുണ്ടായാല്‍ ഉടന്‍ രക്ഷാസംവിധാനമൊരുക്കാനുമുള്ള സംവിധാനമടക്കമുള്ള സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകായണ് യുഎഇ. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സം‍വിധാനമുണ്ടാകുന്നത്.

അപകടങ്ങളോ അത്യാഹിതമോ ഉണ്ടായാല്‍ ഉടന്‍ പൊലീസിനും ആംബുലന്‍സ് സേവന കേന്ദ്രത്തിലേക്കും ഒരേപോലെ സന്ദേശം എത്തുന്ന സംവിധാനമാണ് സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമീകരിച്ചിരിക്കുന്നത്.

വേൾഡ്​ ട്രേഡ്​ സെന്‍ററിൽ ക‍ഴിഞ്ഞ ദിവസം ആരംഭിച്ച ദുബായ് ഇൻറർനാഷനൽ ഗവണ്‍മെന്‍റ്​ അച്ചീവ്​മെന്റ്സ് ആന്‍ഡ്​ എക്​സിബിഷനില്‍ സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജിപിഎസും ട്രാന്‍സ്മിറ്ററും മൈക്രോചിപ്പും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. അടുത്തമാസം പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News