തുള്ളിച്ചാടുന്ന വരയാടുകള്‍ നിങ്ങളെ സ്വാഗതം ചെയ്യും; മൂന്നാറിലെ അത്ഭുത കാ‍ഴ്ച്ചയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ട

സഞ്ചാരികളുടെ മനം കവരാന്‍ ഒരുങ്ങി ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകി ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും.

വരയാടുകളുടെ പ്രജനന കാലമായതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസം സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജമലയിലേക്കുള്ള സന്ദര്‍ശക വിലക്ക് കാരണം ടൂര്‍ ഓപ്പറേറ്റര്‍മാരും തങ്ങളുടെ പാക്കേജുകളില്‍ നിന്ന് മൂന്നാറിനെ ഒഴിവാക്കുകയും ചെയ്തു.

എന്നാല്‍ 16 മുതല്‍ വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് മൂന്നാര്‍. തുള്ളിച്ചാടി നടക്കുന്ന വരയാടിന്‍ കുട്ടികളും മുന്നാറിന്റെ വശ്യമനോഹരമായ ഭൂപ്രകൃതിയും സഞ്ചാരികളുടെ മനം കവരുക തന്നെ ചെയ്യും.

കഴിഞ്ഞ രണ്ടുമാസങ്ങളിലായി ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം നികത്തി കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുകയാണ് മൂന്നാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here