കേരളത്തിലെ ഏറ്റവും വലിയ കള്ളനും നുണ പ്രചാരകനും ആരെന്ന് ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ ഉത്തരം വിടി ബല്‍റാം എന്നാണ്. എകെജിക്കെതിരെ ശുദ്ധ അസംബന്ധങ്ങള്‍ പ്രചരിച്ചും എല്‍എല്‍ബി പരീക്ഷയില്‍ മാര്‍ക്ക് തിരുത്തിയും ബല്‍റാം പരിഹാസ്യനായിട്ടുണ്ട്.

ഇപ്പോ‍ഴിതാ  സാമാധാനപരമായി പ്രതിഷേധിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ നട്ടാല്‍ മുളയ്ക്കാത്ത നുണയുമായെത്തിയ വിടി ബല്‍റാമിനെ പൊളിച്ചടുക്കുകയാണ് പീപ്പിള്‍ ടിവി പുറത്തു കൊണ്ടുവന്ന ദൃശ്യങ്ങള്‍.

ഇന്നലെ പാലക്കാട് തൃത്താല കൂടല്ലൂരില്‍ മിൽമാ സൊസൈറ്റിയിൽ പരിപാടിക്കിക്ക് വരുന്നതിനിടെ  കരിങ്കൊടി കാണിക്കാനെത്തിയ സി പി ഐ എം പ്രവർത്തകർക്ക് നേരെ അമിതവേഗത്തിൽ വാഹനമോടിച്ചു കയറ്റി അപായപ്പെടുത്താനായിരുന്നു വിടി ബൽറാം എം എൽ എ ശ്രമിച്ചത്.

വാഹനം തട്ടി പാലക്കാട് എആര്‍ ക്യാമ്പിലെ  പോലീസുകാരന്‍ രാജേഷിന്  പരുക്കേറ്റിരുന്നു. വാഹനത്തിന്റെ സൈഡ് ഗ്ലാസ് പോലീസുകാരന്റെ കൈയ്യിൽ തട്ടി തകർന്നു വീണു. എംഎല്‍എയുടെ കാര്‍ അമിത വേഗത്തില്‍ പോകുന്നതും പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇടിച്ച് കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ പച്ചക്കള്ളവുമായാണ് എംഎല്‍എ രംഗത്തെത്തിയത്. എന്നെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ബല്‍റാം വിലപിച്ചു. പതിവു പോലെ കള്ളത്തരങ്ങള്‍ പറഞ്ഞ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാമെന്ന് എംഎല്‍എ വിചാരിച്ചെങ്കിലും ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിടി ബല്‍റാം എംഎല്‍എയുടെ തനിനിറം കേരളീയ സമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണ്.

ലോകത്ത് ആദ്യമായല്ല ഒരാള്‍ക്ക് നേരെ കരിങ്കൊടി കാട്ടുന്നതെന്ന് സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിച്ചു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റിയതും പോര, ഇങ്ങനെ കിടന്ന് കരയുന്നോയെന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്ത് കെ എസ് യു വിന് വേണ്ടി കാണിച്ച പൊട്ടന്‍ തന്ത്രങ്ങള്‍ സാംസ്കാരിക കേരളത്തില്‍ വിലപ്പോ‍വില്ലെന്നും ചൂണ്ടികാട്ടുന്നവരുണ്ട്.

എന്തായാലും ബലറാമിന്‍റെ കള്ളത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നതിനൊപ്പം രൂക്ഷ പരിഹാസത്തിനും വിധേയമാകുന്നുണ്ട്. മാര്‍ക്ക് ലിസ്റ്റ് തിരുത്തിച്ചതടക്കമുള്ള പൂര്‍വ്വ കാല ചെയ്തികള്‍ കൂടിയായതോടെ ബല്‍റാമിന് പരിഹാസങ്ങളുടെ രാജയോഗമാണ്.

വീഡിയോ സ്റ്റോറി കാണാം