ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ പാടുന്നതിനിടെ വെടിവച്ച് കൊന്നു; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വീഡിയോ പുറത്ത്

ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ പാടുന്നതിനിടെ വെടിവച്ച് കൊന്നു. ഒരു സ്വകാര്യ ചടങ്ങില്‍ പാടിക്കൊണ്ടിരിക്കെയാണ് നാടിനെ നടുക്കി സദസില്‍ നിന്നൊരാള്‍ ഗായികയെ വെടിവെച്ചത്.

പാക്കിസ്ഥാനിലെ ലര്‍ഖാന ജില്ലയിലാണ് സംഭവം. സമിന സിന്ധുവെന്ന 24കാരിയായ ഗായികയാണ് ആക്രമിയുടെ വെടിയേറ്റില്‍ വേദിയില്‍ വീണ് മരിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വേദിയില്‍ ഇരുന്നു പാടുകയായിരുന്നു ഗര്‍ഭിണിയായിരുന്ന ഗായിക.

എന്നാല്‍ എഴുന്നേറ്റ് നിന്നു പാടണമെന്ന് സദസ്സില്‍ നിന്നും താരീക്ക് അഹമദ് ജാതോയ് എന്ന പേരുള്ള ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭിണിയായതിനാല്‍ നിന്ന് പാടാന്‍ ബുദ്ധിമുട്ടായതു കാരണം അവര്‍ ആവശ്യം നിരസിച്ചു. ഇതില്‍ കുപിതനായ ജാതോയ് അവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു.

ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സമിന സിന്ധുവിന്റെ മരണ വീഡിയോ് പാക് ടിവി 92 പുറത്തു വിട്ടിട്ടുണ്ട്.  ഇതില്‍ അവര്‍ നിന്ന് പാടുന്നതും പിന്നീട് വെടിയേറ്റ് വീഴുന്നതും കാണാം.

തന്റെ ഭാര്യയേയും പിറക്കാനിരുന്ന കുഞ്ഞിനേയും കൊലപ്പെടുത്തിയതിന് ജതോയ്‌ക്കെതിരെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കേസ് നല്‍കിയിട്ടുണ്ട്. പൊലീസ് ജാതോയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News