ഇന്ത്യന്‍ കായികചരിത്രത്തില്‍ തിലകക്കുറി ചാര്‍ത്തി ശ്രീകാന്ത്; ലോകം തലകുനിച്ചു ഇരുപത്തിയഞ്ചുകാരന് മുന്നില്‍

ഇന്ത്യന്‍ കായികമേഖലയ്ക്ക് ചരിത്രനിമിഷം. ബാഡ്മിന്‍റണ്‍ കോര്‍ട്ടിലെ ഒന്നാം സ്ഥാനം ഇന്ത്യാക്കാരനുമുന്നില്‍ തലകുനിച്ചു. കിടംബി ശ്രീകാന്തെന്ന പോരാളിയാണ് ഇന്ത്യന്‍ കായികചരിത്രത്തിലാധ്യമായി ബാഡ്മിന്‍റണിലെ ലോക ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കിയത്.

2018 കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മികവുറ്റ പ്രകടനമാണ് 25 കാരനായ ശ്രീകാന്തിന് നേട്ടം സമ്മാനിച്ചത്. ഒപ്പം സീസണിലെ ഗംഭീരപ്രകടനവുംം. നാല് സൂപ്പര്‍സീരീസ് കിരീടങ്ങള്‍ റാക്കറ്റിലാക്കിയ  ശ്രീകാന്ത് 76895 പോയിന്‍റുകളുടെ റേറ്റിങുമായാണ് ലോക ഒന്നാംറാങ്കിലേക്ക് കുതിച്ചെത്തിയത്.

ഡെന്മാര്‍ക്ക് താരം വിക്ടോക് ആക് സെല്‍സണിനെയാണ് ശ്രി പിന്നിലാക്കിയത്. കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ ശ്രീകാന്ത് സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. നേരത്തെ മിക്സ്ഡ് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ സംഘത്തിലെ പ്രധാനിയായിരുന്നു ശ്രീകാന്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel