കസ്റ്റഡിമരണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ ആരായാലും രക്ഷപെടാന്‍ അനുവദിക്കില്ല.

അത്തരത്തിലൊരു സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കസ്റ്റഡിയില്‍ എടുക്കുന്നവര്‍ മരണപ്പെടാന്‍ പാടില്ല. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്.

അന്വേഷണത്തിന്റെ തുടര്‍ പ്രക്രിയകളുടെ ഭാഗമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.