പാരമ്പര്യത്തിന് അവകാശിയില്ല; 2013 ല്‍ മരിച്ച ദമ്പതികള്‍ക്ക് നാലു വര്‍ഷത്തിനിപ്പുറം കുഞ്ഞ് പിറന്നു; ശാസ്ത്രത്തിന്റെ അത്ഭുതം ഇങ്ങനെ

2013 ല്‍ നടന്ന കാറപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചെങ്കിലും നാലുവര്‍ഷത്തിനിപ്പുറം ജനിച്ച അവരുടെ കുഞ്ഞില്‍ സന്തോഷിക്കുകയാണ് ഈ കുടുംബം.

കുടുംബത്തിന്‍റെ പാരമ്പര്യം സംരക്ഷിക്കാന്‍ ഒരു അവകാശി ജനിച്ചതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കള്‍. ചൈനയിലാണ് സംഭവം. ഇന്‍ വിട്രോ ഫെര്‍ട്ടലൈസേഷന്‍ (ഐവിഎഫ് ) മുഖേനയാണ് കുഞ്ഞിന്‍റെ പിറവി.

ദമ്പതികള്‍ ജീവിച്ചിരിക്കേ സൂക്ഷിച്ചിരുന്ന ഭ്രൂണമാണ് മരണം നടന്ന് നാലു വര്‍ഷം കഴിഞ്ഞ് മറ്റൊരു അമ്മയുടെ വാടക ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് ജന്മം നല്‍കിയത്.

നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ലാവോസില്‍ നിന്നുള്ള വാടക അമ്മയില്‍ നിന്നാണ് കുട്ടി ജനിച്ചതെന്ന് ദി ബീജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel