ബന്ധുക്കളുടെ എതിര്‍പ്പ്; ആലുവയില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തു

ആലുവയില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തു. ആലുവ ശ്രീമൂലനഗരം സ്വദേശികളായ രാകേഷ്, ശ്രീകല എന്നിവരാണ് മരിച്ചത്. പ്ലംബിംഗ് ജോലിക്കാരനായ രാകേഷ് അവിവാഹിതനാണ്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ശ്രീകല. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കളുടെ എതിര്‍പ്പാണ് ആത്മഹത്യക്ക് കാരണമെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here