യൂക്കോ ബാങ്കിലും വന്‍ തട്ടിപ്പ്; 621 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ ഞെട്ടി രാജ്യം

പഞ്ചാബ് ബാങ്ക് തട്ടിപ്പിന് പിന്നാലെ യൂക്കോ ബാങ്കിലും തട്ടിപ്പ്. അറുന്നൂറ്റി ഇരുപത്തിഒന്നുകോടിയുടെ ബാങ്ക് തട്ടിപ്പാണ് യൂക്കോ ബാങ്കില്‍ നടന്നിരിക്കുന്നത്.തട്ടിപ്പുമായി ബന്ധപ്പെട്ട് യൂക്കോ ബാങ്ക് മുന്‍ മേധാവിയടക്കം നാലുപേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അറുന്നൂറ്റി ഇരുപത്തിഒന്നുകോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ യൂക്കോ ബാങ്ക് മുന്‍ മേധാവിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജരേഖകള്‍ വാങ്ങി വായ്പ അനുവദിച്ചതില്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ അരുണ്‍ കൗള്‍, ഇറ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍, രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുംബൈയിലേയും ഡല്‍ഹിയിലേയും ഓഫീസുകളിലും ബാങ്കുകളിലും നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 2010 മുതല്‍ 2015 വരെ അരുണ്‍ കൗള്‍ യൂക്കോ ബാങ്കിന്റെ എം.ഡി ആയിരുന്നപ്പോളാണ് തട്ടിപ്പ് നടത്തിയതെന്നും സിബിഐ വ്യക്തമാക്കി. അരുണ്‍ കൗള്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു.

സാമ്പത്തികമേഖലയില്‍ വളര്‍ന്നുവരുന്ന വെല്ലുവിളികളിലൊന്നാണ് ബാങ്കുകളിലെയും ധനകാര്യസ്ഥാപനങ്ങളിലെയും തട്ടിപ്പുകളെന്ന് കഴിഞ്ഞവര്‍ഷം ജൂണില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് കൂടുതല്‍ ആഴവും പരപ്പുമുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്.

2018 അടക്കമുള്ള അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളിലുണ്ടായത് 61,000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകളാണ്.ഈ കണക്കുകള്‍ക്ക് പുറമെയാണ് യൂക്കോ ബാങ്കിലെ തട്ടിപ്പിന്റെ വിവരങ്ങള്‍ കൂടി പുറത്തുവരുന്നത്.

ബാങ്കുകളില്‍ നിന്ന്് വായ്പ എടുത്തു നാടുവിട്ട നീരവ് മോദിയും, മെഹുല്‍ ചോക്‌സിയുമടക്കമുള്ള നിരവധിപ്പേരെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുമ്പോഴാണ് യൂക്കോ ബാങ്കിലെ തട്ടിപ്പുകള്‍ കൂടി പുറത്തുവരു്ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News