ഗപ്പിക്ക് ശേഷം റോഡ്മൂവിയിലൂടെ അത്ഭുതം കാട്ടാന്‍ ജോണ്‍പോള്‍ അമ്പിളിയുമായെത്തുന്നു; സുഡാനിക്ക് ശേഷം സൗബിന്‍ നായകവേഷത്തില്‍; വിശേഷങ്ങള്‍ ഇങ്ങനെ

റിലീസ് പിന്നിട്ട് രണ്ട് വര്‍ഷമായിട്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ നൊമ്പരം അവശേഷിപ്പിക്കുന്ന സിനിമയാണ് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി. ടൊവിനോ തോമസിനെ നായകനായി ഉയര്‍ത്തിയ ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ജോണ്‍പോള്‍.

അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ദുല്‍ഖര്‍ സല്‍മാനാണ് വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്.

കമ്പിളി തൊപ്പി ധരിച്ച് ക്ലീന്‍ ഷേവില്‍ കൗതുകമുള്ള ലുക്കിലാണ് സൗബിന്‍ പോസ്റ്ററില്‍. നസ്രിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം നായകനായി അരങ്ങേറുന്ന സിനിമ കൂടിയാണ് അമ്പിളി. തന്‍വി റാം എന്ന പുതുമുഖമാണ് നായിക. ഗപ്പി നിര്‍മ്മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

ഗപ്പി അഞ്ച് സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. രണ്ട് വര്‍ഷമായി അമ്പിളിയുടെ പണിപ്പുരയിലായിരുന്നുവെന്ന് ജോണ്‍ പറയുന്നു. ഗപ്പി ഉള്‍പ്പെടെ മലയാളത്തിന് ഒരു പിടി പുതുമയുള്ള സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍. തന്‍വി റാം എന്ന നായികയെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്.

രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവീയുമായി ജോണ്‍പോള്‍ എത്തുന്നത്. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ മുന്‍കയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. റിലീസിന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകസ്വീകാര്യത നഷ്ടമാകാത്ത ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍.

ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, ആര്‍ ജി വയനാടനാണ് മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെകെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News