നഗരമധ്യത്തില്‍ പൂമ്പാറ്റകള്‍ക്ക് ഇടമൊരുക്കി കോഴിക്കോടിന്‍റെ നന്മ; വിനോദസഞ്ചാരികള്‍ക്ക് സന്തോഷം പങ്കിടാം

നഗരമധ്യത്തില്‍ പൂമ്പാറ്റകള്‍ക്ക് ഇടമൊരുക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. വെസ്റ്റ് നടക്കാവിലെ കേളപ്പജി പാര്‍ക്കില്‍ ഒരുങ്ങുന്ന ഉദ്യാനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുറന്നുകൊടുത്തു.

ആവാസവ്യവസ്ഥ കീഴ്‌മേല്‍മറിഞ്ഞ് നഗരം വിട്ടുപോയ പൂമ്പാറ്റകളെ തിരികെയെത്തിക്കുകയാണ് ബട്ടര്‍ഫ്‌ളൈ പാര്‍ക്കുകൊണ്ട് ലക്ഷ്യമിടുന്നത്. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന പൂക്കളും ചെടികളും നട്ടുവളര്‍ത്തുകയാണ് ആദ്യഘട്ടം.

ബിക്കണ്‍ കോഴിക്കോടെന്ന സന്നദ്ധസംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാര്‍ക്ക് തുറന്നുകൊടുത്തു. പ്രതീക്ഷയോടെയാണ് പദ്ധതിയെക്കാണുന്നതെന്ന് മേയര്‍ പറഞ്ഞു.

വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ വിശ്രമിക്കാനെത്തുന്നവര്‍ക്ക് പുതിയ അതിഥികള്‍ കൗതുകക്കാഴ്ചകൂടിയാവും. ഒപ്പം അന്യമാവുന്ന പ്രകൃതിയുടെ സൗന്ദര്യം നഗരത്തിലെ തിരക്കില്‍ തിരിച്ചെത്തിക്കാനുമാവും. പ്രതീക്ഷകളാണ് ഈ ഉദ്യാനത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News