തൃശൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

തൃശൂര്‍ : ഇരിങ്ങാലക്കുട പടിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ഇന്നലെ രാത്രി വിഷു ആഘോഷത്തിനിടെ ഇരുപതോളം വരുന്ന ആര്‍എസ്എസ് ഗുണ്ടകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്നു പേരെ ദണ്ഡുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്.

ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ എല്‍ഡിഎഫ് നടത്തിയ പ്രകടനത്തിലേക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇടിച്ചുകയറി സംഘര്‍ഷമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News