പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഷാര്‍ജ സര്‍ക്കാര്‍; ശമ്പള വര്‍ധനവ്; നേട്ടം മലയാളികള്‍ക്കും; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഷാര്‍ജ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാരടക്കം വിദേശീയര്‍ക്കു ശമ്പള വര്‍ധന.ഷാര്‍ജ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാരടക്കമുള്ള എല്ലാവര്‍ക്കും മുന്‍കാലാടിസ്ഥാനത്തില്‍ ശമ്പള വര്‍ധന. 10% ആണ് ശമ്പളവര്‍ധനവ് നടപ്പിലാക്കുക.

ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പള വര്‍ധന നിര്‍ദ്ദേശം നല്‍കിയത്. ശമ്പള വര്‍ധന നടപ്പിലാക്കുന്നതോടെ മലയാളികളടക്കം നിരവധിപ്പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഈ വര്‍ഷം ജനുവരി മുതല്‍ ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരും. ആദ്യം സ്വദേശികള്‍ക്ക് മാത്രമായിരുന്നു ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അത് വിദേശികള്‍ക്ക് കൂടി നടപ്പിലാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News