ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് ജില്ലകള്‍

ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് ജില്ലകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാലക്കാട്, മലപ്പുറം,വയനാട് എന്നീ ജില്ലകളാണ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമായ ജില്ലകളുടെ ലിസ്റ്റില്‍ വരുന്നത്.

പുതുതായി ഉള്‍പ്പെടുത്തിയ എട്ടു ജില്ലകളില്‍ മൂന്നും കേരളത്തില്‍ നിന്നുള്ളതാണ്. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 106 ജില്ലകളിലാണ് സജീവമായി മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുള്ളതായി കണ്ടെത്തിയത്.

ഇതില്‍ തന്നെ 35 എണ്ണം ഗുരുതരമായി മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്നവയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്രം സഹായം നല്‍കുമെന്നറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel