ഇ.എം.എസ് അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത്തെ പഠന കോഴ്‌സ് ആരംഭിക്കുന്നു – Kairalinewsonline.com
DontMiss

ഇ.എം.എസ് അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത്തെ പഠന കോഴ്‌സ് ആരംഭിക്കുന്നു

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും വിഷയങ്ങള്‍ അവതരിപ്പിക്കും

ഇ.എം.എസ് അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത്തെ പഠന കോഴ്‌സ് 2018 ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്നു. ”ഇന്ത്യന്‍ സമൂഹ സാംസ്‌കാരിക ചരിത്രം” എന്നതാണ് കോഴ്‌സിന്‍റെ വിഷയം. 6 മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ 30 ഓളം ക്ലാസുകള്‍ ഉണ്ടായിരിക്കും.

ഇന്ത്യാ ചരിത്രത്തെക്കുറിച്ച് ഇന്ന് പ്രചരിക്കുന്ന മിത്തിക്കല്‍ മത-വീക്ഷണത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിനും ശാസ്ത്രീയാന്വേഷണങ്ങളുടെ ഫലമായുണ്ടായ കണ്ടെത്തലുകളെ താത്പര്യമുള്ള പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിനുമാണ് ഈ കോ‍ഴ്സ് നടത്തുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും വിഷയങ്ങള്‍ അവതരിപ്പിക്കും. കോ‍ഴ്സില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ മെയ് 15നകം പേര് രജിസ്റ്റര്‍ ചെയ്യണം. 2500/- രൂപയാണ് ഫീസ്. മു‍ഴുവന്‍ തുകയും ഒറ്റ ഗഡുവായി ആദ്യം തന്നെ അടയ്ക്കണം. താമസവും ഭക്ഷണവും അക്കാദമിയില്‍ ലഭ്യമാണ്.

ബന്ധപ്പെടേണ്ട വിലാസം

ഇ.എം.എസ് അക്കാദമി
വിളപ്പില്‍ശാല, തിരുവനന്തപുരം- 695 573
ഫോണ്‍- 0471-2289289, 9446431592

To Top