സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു; ഡോക്ടര്‍മാര്‍ മുട്ടുമടക്കി; ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയോടെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

മൂന്ന് ദിവസമായി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഡോക്ടര്‍മാര്‍ മുട്ടുമടക്കിയത്. ഇന്ന് വൈകുന്നേരം തന്നെ ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ദത അറിയിച്ച് ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി സമരം നടത്തുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്. ജോലി ബഹിഷ്‌കരിച്ച് പുറത്ത് നില്‍ക്കുന്നവര്‍ക്കെതിരെ നിയമപരമായ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കിടത്തി ചികിത്സയടക്കം നിഷേധിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരത്തിനെതിരെ പൊതുസമൂഹത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പാവപ്പെട്ട രോഗികളോട് നടത്തുന്ന വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ  നേരത്തെ തന്നെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News