കുവൈറ്റ് പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു; വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കുന്നു

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രവാസി ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നു. സിവില്‍ സര്‍വ്വീസ് കമീഷനാണ് വിവിധ സര്‍ക്കാര്‍ മന്ത്രായലങ്ങളോടും വകുപ്പുകളോടും ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 3108 ഓളം വരുന്ന വിദേശി ജീവനക്കാരുടെ
തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കാനാണ് സിവില്‍ സര്‍വ്വീസ് കമീഷന്‍
ആലോച്ചിക്കുന്നത്.

ഈ ഒഴിവുകളില്‍ കുവൈറ്റി ജീവനക്കാരെ നിയമിക്കാനും, ഇത്
വഴി രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് കുറക്കാനുമാണ് കമീഷന്റെ തീരുമാനം.
എന്നാല്‍ വിദേശകാര്യ വകുപ്പ് സ്വദേശി വല്‍ക്കരണ നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ ഔപചാരികമായ നടപടി ക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളതെന്നും അത് പൂര്‍ത്തിയാകുന്ന മുറക്ക് നിയമനം നല്‍കാന്‍
കഴിയുമെന്നാണ് സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രാലയം സിവില്‍ സര്‍വ്വീസ് കമീഷനെ
അറീയിച്ചിരിക്കുന്നത്.

ധാരാളം ഒഴിവുകളുള്ള വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങള്‍ കമീഷന്റെ അന്വേഷണത്തോട് പ്രതികരിച്ചിട്ടില്ല എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. പിരിച്ചുവിടാന്‍ ആലോചിക്കുന്ന വിദേശികളുടെ എണ്ണമടക്കം 7000 ലധികം ഒഴിവുകളാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ വര്ഷം ഉണ്ടാകുക.

ഇപ്പോഴെത്തെ കണക്കനുസരിച്ചു 4000 ലധികം സ്വദേശികള്‍ സര്‍ക്കാര്‍ ജോലിക്ക്
അപേക്ഷ നല്‍കി കാത്തിരിക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News