വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം; താനൂരില്‍ ഇന്ന് ഹര്‍ത്താല്‍ – Kairalinewsonline.com
Just in

വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം; താനൂരില്‍ ഇന്ന് ഹര്‍ത്താല്‍

വ്യാജ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

അപ്രഖ്യാപിത ഹര്‍ത്താലില്‍ കടകള്‍നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്നും ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.

കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളില്‍ താനൂരില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി കച്ചവടസ്ഥാപനങ്ങളും തകര്‍ത്തിരുന്നു.

മത്സ്യത്തൊഴിലാളി മേഖലയില്‍ വിഭാഗീയത ശക്തമായ സാഹചര്യത്തില്‍ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ തുടരുകയാണ്. വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ കൈമാറിയ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പോലിസ് നിരീക്ഷിച്ചുവരികയാണ്‌.

To Top