അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെത്തി; കാര്‍ നദിയിലേക്കു വീണതെന്നു ദൃക്‌സാക്ഷിയുടെ മൊഴി

വാഷിങ്ടന്‍: അമേരിക്കയില്‍ വാഹനം വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി.

സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), മകള്‍ സാച്ചി (ഒന്‍പത്), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. സന്ദീപിന്റെ ഭാര്യ സൗമ്യയുടെ (38) മൃതദേഹം ദിവസങ്ങള്‍ക്കു മുന്‍പ് കണ്ടെടുത്തിരുന്നു.മുങ്ങിപ്പോയ കാറും കണ്ടെത്തിയിട്ടുണ്ട് .

കാലിഫോര്‍ണിയയിലുള്ള ബന്ധുവീട്ടിലേക്ക് പോകും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് വീഴുകയായിരുന്നു. ദക്ഷിണ ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണു കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്നു കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. കാര്‍ നദിയിലേക്കു വീഴുന്നതു കണ്ട ദൃക്‌സാക്ഷിയാണു പൊലീസിനെ വിളിച്ചറിയിച്ചത്.

പൊലീസ് എത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. അപകടസ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ നാലടിയിലേറെ താഴ്ചയില്‍ ചെളിയില്‍ അകപ്പെട്ട നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്.

അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു കിലോമീറ്റര്‍ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനം ഇടക്ക് തടസ്സപ്പെട്ടിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News