‘പകല്‍ ചേച്ചിയെന്ന് വിളിച്ച് ബഹുമാനിക്കും; രാത്രിയില്‍ കൂടെക്കിടക്കാന്‍ ക്ഷണിക്കും’ സുനിതയുടെ തുറന്നുപറച്ചിലില്‍ ഞെട്ടി സിനിമാലോകം

കാസ്റ്റിങ്ങ് കൗച്ചിങ്ങിനെക്കുറിച്ചും മിറ്റു ക്യാമ്പെയ്‌നിങ്ങിനെക്കുറിച്ചുമുള്ള ചര്‍ച്ചകളും തുറന്നു പറച്ചിലുകളും ശ്ദദ്ധ നേടുന്ന സമയത്താണ് വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍ പോലും തങ്ങള്‍ നേരിടേണ്ടി വന്ന അധിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.

ഏറ്റവും ഒടുവിലായി സിനിമാമേഖലയെ ഒട്ടാകെ ഞെട്ടിച്ചു കൊണ്ടു തെലുങ്ക് സിനിമായില്‍ നിന്നും ശ്രീറെഡ്ഡിയാണ് തനിക്ക് നേരിടേണ്ടി വന്ന അധിക്രമങ്ങളെക്കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകള്‍ കൂടാതെ തെരുവില്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞും ശ്രീറെഡ്ഡി ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് പ്രതികരിച്ചു.

തനിക്കെതിരെ ഉയര്‍ന്ന കൈകളെക്കുറിച്ച് പേരുകള്‍ എടുത്തു പറഞ്ഞ് ശ്രീ രംഗത്തെത്തിയോടെ സിനിമാലോകം ഞെട്ടി. ശ്രീയുടെ വെളിപ്പെടുത്തലോടെ മറ്റു താരങ്ങളും തങ്ങളോട് വെള്ളിത്തിരയ്ക്ക് മുമ്പിലും പിന്നിലുമുള്ളവര്‍ നടത്തിയ നടത്തിയ ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തി. തെലുങ്ക് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് തങ്ങള്‍ നേരിടുന്ന ദുരവസ്ഥയെക്കുറിച്ച് പറഞ്ഞ് വാര്‍ത്താ സമ്മേളനം വിളിച്ചത്.

തെലുങ്കു സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ പ്രമുഖരായ സുനിത,  സന്ധ്യാനായിഡു എന്നിവരടക്കമുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് വാര്‍ത്താസമ്മേളനം വിളിച്ച് തങ്ങള്‍ക്ക്  നേരിടേണ്ടി വന്ന അധിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

10 വര്‍ഷമായി തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന സന്ധ്യാനായിഡുവിന്റെ വാക്കുകള്‍

തങ്ങളില്‍ പലരും തെലുങ്കു സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ പലപ്പോഴും തങ്ങള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കാറില്ല. ഞങ്ങളില്‍ പലരും അമ്മ കഥാപാത്രങ്ങളെയും മറ്റുമാണ് സിനിമയില്‍ ഞങ്ങള്‍ ചെയ്യുന്നത്. 10 വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട.

പകല്‍മാന്യന്മാരാണ് സിനിമയില്‍ പലരും. പകല്‍ അമ്മയെന്നും ചേച്ചിയെന്നും മറ്റും ബഹുമാനത്തോടെ വിളിക്കും. എന്നാല്‍ രാത്രിയില്‍ മറ്റൊന്നായിരിക്കും ഇവരുടെ ചിന്ത. പലപ്പോഴും അവരുടെ മുറികളിലേക്ക് വിളിക്കും. കൂടെക്കിടക്കാന്‍ ആവശ്യപ്പെടും.

അവസരങ്ങള്‍ ലഭിക്കാന്‍ പലര്‍ക്കും അവര്‍പറയുന്നത് ചെയ്യേണ്ടി വരുന്നു. പലപ്പോ‍ഴും സംവിധായകന്‍ പറയുന്നതൊക്കെ ചെയ്താലും മിക്കവര്‍ക്കും റോളൊന്നും കിട്ടാറില്ല. പതിനഞ്ചോളം പേരാണ് വാര്‍ത്താ സമ്മേളനം വിളിച്ച് തങ്ങള്‍ നേരിടുന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.മറ്റു മേഖലയെപ്പോലെ സിനിമാമേഖലയും ചൂഷണ രഹിതമാകണമെന്നും വാര്‍ത്താസമ്മേളത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്്‌റുകള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here