മീനച്ചിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

കോട്ടയം പൂഞ്ഞാര്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കുമാരനെല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

കോട്ടയം ബേക്കർ വിദ്യാപീ0 ത്തിലെ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്.മീനച്ചിലാറ്റിലെ കല്ലേക്കുളത്തിന് സമീപം ഒറവകയത്തില്‍ നാലംഗസംഘം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കയത്തില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം.

കൂടെയുണ്ടായിരുന്ന അമല്‍, എബിന്‍ എന്നിവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം.

കോട്ടയത്തുനിന്ന് അവധിആഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയതായിരുന്നു കുട്ടികള്‍. മീനച്ചിലാറ്റിലെ ഉറവക്കയം എന്ന ഭാഗത്താണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here